കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാന്‍ പ്ലഷര്‍ സ്ക്വാഡിലേക്ക് ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്നത് 25 കന്യകകളെ !!
ഉത്തരകൊറിയുടെ പരമാധികാരി കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാന്‍ പ്ലഷര്‍ സ്ക്വാഡിലേക്ക് ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്നത് 25 കന്യകകളെ.
ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യോനോമി എന്ന സ്ത്രീയുടേതാണ് ഈ വെളിപ്പെടുത്തല്‍. സൗന്ദര്യവും വിശ്വസ്തതയും കണക്കിലെടുത്താണ് കിം സുന്ദരികളെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നത്. താന്‍ രണ്ട് തവണ പ്ലഷര്‍ സ്ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും കുടുംബ പശ്ചാത്തലം കാരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നാണ് യോനോമി പാര്‍ക്ക് വെളിപ്പെടുത്തുന്നത്.
‘ഒരു സുന്ദരിയായ പെണ്‍കുട്ടി പോലും വിട്ടുപോകാതിരിക്കാന്‍ അവര്‍ ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങുമായിരുന്നു. സ്കൂള്‍ മുറ്റം പോലും പരിശോധിക്കാന്‍ മറക്കാറില്ല.
സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരുടെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ള ബന്ധുക്കളുള്ളവരോ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ളവരോ ആയ പെണ്‍കുട്ടികളെ ഒഴിവാക്കും’ – പാര്‍ക്ക് പറഞ്ഞു.
പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി കന്യകയാണോ എന്ന് ഉറപ്പാക്കി തിരഞ്ഞെടുത്ത ഓരോ പെണ്‍കുട്ടിയേയും പ്യോങ്ഗ്യാങിലേക്ക് അയയ്ക്കും. നിരവധി പരിശോധനകള്‍ക്കും സ്ക്രീനിങ്ങുകള്‍ക്കും ശേഷം തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ കിം ജോങ് ഉന്നിനെ തൃപ്തിപ്പെടുത്താനുള്ള ക്ലാസുകള്‍ നല്കി അവരെ തയ്യാറാക്കലാണ് അവിടെ നടക്കുന്നതെന്നും പാര്‍ക്ക് വെളിപ്പെടുത്തി.
പ്ലഷര്‍ സ്ക്വാഡിലെ പെണ്‍കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. ഒരു ടീം മസാജ് ചെയ്യാനുള്ളവരാണ്, മറ്റൊന്ന് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനുമുള്ളവരാണ്. മൂന്നാമത്തെ കൂട്ടര് കിം ജോങ് ഉന്നിനെയും മറ്റ് പുരുഷന്മാരെയും ലൈംഗികമായി തൃപ്തിപ്പെടുത്താനുള്ളവരാണ്. കിമ്മിനെയും കൂട്ടരെയും എങ്ങനെ തൃപ്തിപ്പെടുത്തണമെന്നത് മാത്രമാണ് ഇവര്‍ പഠിക്കേണ്ടത്.
ഈ കൂട്ടത്തില്‍ തന്നെ ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികളെ കിം ജോങ് ഉന്നിനെ നേരിട്ട് ‘സേവിക്കാന്‍’ വേണ്ടി നിയോഗിക്കും. മറ്റുള്ളവര്‍ രാഷ്ട്രീയക്കാരെയും ജനറല്‍മാരെയും തൃപ്തിപ്പെടുത്താനുള്ളവരാണ്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ പ്രായം 20 കളുടെ പകുതിയിലെത്തിയാല്‍ അവരുടെ ജോലി അവസാനിക്കും.
ചിലരെ ഈ നേതാക്കളുടെ സുരക്ഷാ ജീവനക്കാര്‍ വിവാഹം ചെയ്യും. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇലിന്റെ കാലഘട്ടത്തില്‍, 1970 കളിലാണ് ഈ പ്ലഷര്‍ സ്ക്വാഡ് ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അമരത്വം നല്‍കുമെന്ന് കിം ജോങ് ഇല് വിശ്വസിച്ചിരുന്നുവെന്നും പാര്‍ക്ക് വിശദീകരിച്ചു. 2011ല്‍ 70ാം വയസ്സില്‍ ഹൃദയാഘാതം വന്നാണ് കിം ജോങ് ഇല് മരിച്ചത്.