ഹമാസ് മൃതദേഹങ്ങൾ നൽകിക്കഴിഞ്ഞാൽ വീണ്ടും ആക്രമിക്കുമെന്ന് ഇസ്രായേൽ മന്ത്രി; കുട്ടികളെ കൊല്ലാൻ ”പാവ ബോംബുകൾ” വിതറി ഇസ്രായേൽ
			    	    ഇസ്റാഈല്‍ നരവേട്ട തുടരുന്നതിനിടെ അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം ലഭിച്ചു. കഴിഞ്ഞ ദിവസം ബന്ദികളുടെ മൃതദേഹം ഹമാസ് കൈമാറിയതിന് പിന്നാലെയാണ് അഞ്ച് ഫലസ്തീന് തടവുകാരെ ഇസ്റാഈല്‍ വിട്ടയച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് മോചനം. ഉമര്‍ റജബ്, മഹമൂദ് അല്‍ ശൈഖ് , മുഹമ്മദ് അശ്ശൂര്‍ , മഹ്മൂദ് അബു ആല്‍ഖാസ് , ഖാലിദ് സിയാം എന്നിവരെയാണ് വിട്ടയച്ചത്.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്റാഈല്‍ ഇപ്പോളും ആക്രമണം തുടരുകയാണ്. ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതോടെ ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി. ഗസ്സ സിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ രാത്രി വീണ്ടും വ്യോമാക്രമണം നടന്നു. തെക്കന്‍ ശുജാഇയ്യയിലും തൂഫായിലും ഇസ്റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
അവശേഷിച്ച ഇസ്റാഈല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഇപ്പോൾ ഈജിപ്തിന്റെയും റെഡ്ക്രോസിന്റെയും സഹായത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഹമാസ്. കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയിരുന്നു.
തെക്കന്‍ ഗസ്സയിലെ തുരങ്കത്തില്‍ ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളാണ് കൈമാറിയത്. 20 ബന്ദികളുടെ മൃതദേഹങ്ങളാണ് ഇതുവരെ ഹമാസ് വിട്ടുനല്‍കിയത്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. 45 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്റാഈല്‍ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാൽ മുഴുവൻ ബന്ദികളുടെയും മൃതദേഹങ്ങൾ ലഭിച്ചാലുടൻ ഗാസയിൽ സൈന്യം ആക്രമണം തുടങ്ങണമെന്നാണ് ഇസ്രായേൽ ഊർജ മന്ത്രി ഏലി കോഹൻ പറയുന്നത്. കൂടാതെ, ഗാസയിലേക്കുള്ള സഹായ വിതരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതോടൊപ്പം തീവ്രവാദ കേസുകൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ നെതന്യാഹു പിന്തുണച്ച ഈ ബിൽ വംശഹത്യാ പദ്ധതിയുടെ തുടർച്ചയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.
അതിനിടെ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടെ പുറത്ത് വന്നിട്ടുണ്ട് . ഇസ്രായേല്‍ അധിനിവേശം നടത്തിയ ഗസയിലെ പല പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയ പാവകള്‍ക്കും കളിപ്പാട്ടങ്ങള്ക്കുമുള്ളില് ബോംബുകൾ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
കുട്ടികളെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ഇസ്രായേലി സൈന്യം ഇത്തരം ബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ ബുര്‍ഷ് പറഞ്ഞു.
”പാവകളുടെ രൂപത്തിലാണ് ഈ ബോംബുകള്‍. വീടുകളും മറ്റും തകര്‍ത്ത ഇസ്രായേലി സൈന്യം ബോംബുകള്‍ കുട്ടികളില്‍ എത്തിക്കാനും ശ്രമം നടത്തി. ഇസ്രായേലി സൈനികര്‍ പോയെങ്കിലും അവര്‍ കൊണ്ടുവച്ച ബോംബുകള്‍ ഇപ്പോളും ഭീഷണിയായി തുടരുന്നു. കുട്ടികളുടെ കൗതുകം മുതലെടുത്ത് അവരെ നശിപ്പിക്കലാണ് ലക്ഷ്യം.’എന്നും അദ്ദേഹം പറഞ്ഞു.
പാവകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കുട്ടികളെ ആകര്‍ഷിക്കും. എന്നാൽ ഇത് കയ്യിൽ എടുക്കുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കുന്നു. അത് കുട്ടികളുടെ കൈകാലുകള്‍ നഷ്ടപ്പെടാനും ജീവൻ തന്നെ നഷ്ടപ്പെടാനും കാരണമാവുന്നു. ഫലസ്തീനിലെ കുട്ടികളെ പോലും ഇല്ലാതാക്കുക എന്നതും കൂടിയാണ് സയണിസ്റ്റുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
			    					        
								    
								    
								       
								       
								       










