റഫയുടെ മധ്യഭാഗത്തേക്ക് ഇസ്രായേൽ ടാങ്കുകൾ കടന്നു..ഗാസ – ഈജിപ്ത് അതിർത്തി സൈന്യം കയ്യടക്കി ; ഇസ്രായേൽ – ബ്രസീൽ ബന്ധം വഷളായി.
ഗാസ-ഈജിപ്ത് അതിർത്തിയിലെ ഒരു സുപ്രധാന ബഫർ സോൺ പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു . ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായിട്ട് ആണ് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞിരിക്കുന്നത് .
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍ പകുതിയും അഭയം പ്രാപിച്ചത് തെക്കന്‍ ഗാസ നഗരത്തിലാണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും ഇസ്രായേല്‍ സൈന്യം റാഫയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്.
ഗാസ-ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് മുമ്പ്, ഇസ്രായേല്‍ സ്ട്രിപ്പിന്റെ ഏക കര അതിര്‍ത്തി നേരിട്ട് നിയന്ത്രിച്ചിരുന്നിരുന്നില്ല. ഫിലാഡല്‍ഫി കോറിഡോര്‍ വഴിയാണ് ഹമാസ് ഗസ്സയിലേക്ക് ആയുധങ്ങള്‍ കടത്താറുണ്ടായിരുന്നതെന്ന് ഹഗാരി പറഞ്ഞു.ചൊവ്വാഴ്ച റാഫയുടെ മധ്യഭാഗത്തേക്ക് ഇസ്രയേൽ യുദ്ധടാങ്കുകൾ പ്രവേശിച്ചിരുന്നു. ഒരുമാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റാഫയിലെ അൽ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറൻ റാഫയിലെ സുറുബ് കുന്നിലും ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു. കിഴക്കൻ റാഫ, നഗരത്തിന്റെ മധ്യഭാഗങ്ങൾ, ഗാസ-ഈജിപ്റ്റ് അതിർത്തി എന്നിവിടങ്ങളിൽ ടാങ്കുകൾ സർവ്വസജ്ജമാണ്. സുറുബിൽ ഹമാസും ഇസ്രയേൽസൈന്യവും തമ്മിൽ ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും നടക്കുകയാണ് നിലവിൽ .
അതെ സമയം ഇസ്രായേലിൽ നിന്ന് തങ്ങളുടെ അംബാസഡറെ പിൻവലിചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ. ഗസ്സ വിഷയത്തിൽ ബ്രസീലും ഇസ്രായേലും തമ്മിലുള്ള ബന്ധം മാസങ്ങളായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ആരോപിച്ചിരുന്നു. രണ്ടാംലോക യുദ്ധത്തിൽ ഹിറ്റ്ലർ എന്താണോ ജൂതൻമാരോട് ചെയ്തത്. അതുതന്നെയാണ് ഇസ്രായേൽ ഗസ്സയിൽ ഫലസ്തീനികളോട് ചെയ്യുന്നത്. ഹോളോകോസ്റ്റ് പോലെ സമാനതകളില്ലാത്ത ആക്രമണമാണ് ഫലസ്തീൻ ജനതയോട് ഇസ്രായേൽ കാണിക്കുന്നതെന്നും ലുല ഡ സിൽവ വിമർശിച്ചു. തുടർന്ന് ഇസ്രായേൽ വിദേശമന്ത്രാലയം ബ്രസീൽ അംബാസഡർ ഫെഡറിക്കോ മേയറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അതിനു പിന്നാലെയാണ് ബ്രസീൽ അംബാസഡറെ പിൻവലിച്ചത്. നടപടിയിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനത്തെ ലുല ഡ സിൽവ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്പെയിൻ രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇസ്രായേലിലെ സേവനം അവസാനിപ്പിച്ച ഫെഡറികോ മേയർ ഇനിമുതൽ ഐക്യരാഷ്ട്ര സഭയിൽ ബ്രസീലിന്റെ പെർമനന്റ് മിഷനിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിക്കും.
ഗസ്സയിലെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 36000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 81000ത്തിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1139 പേരും കൊല്ലപ്പെട്ടു. നിരവധി ഇസ്രായേൽ പൗരൻമാരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു.