ഹൂതികള്‍ ആക്രമിച്ചത് ഇറാനിലേക്കു പോയ കപ്പല്‍
Posted On February 14, 2024
0
358 Views
യെമനിലെ ഹൂതി വിമതരുടെ ആക്രമണം നേരിട്ട കപ്പല്‍ ഇറാനിലേക്കു പോകുകയായിരുന്നുവെന്ന് അമേരിക്ക.
ബ്രസീലില്‍നിന്ന് ചോളവുമായി ഇറാനിലെ ബന്ദാർ തുറമുഖത്തേക്കു പോകുകയായിരുന്ന എംവി സ്റ്റാർ ഐറിസ് എന്ന കപ്പലാണ് തിങ്കളാഴ്ച ആക്രമണം നേരിട്ടത്. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ തൊടുത്ത രണ്ട് മിസൈല്‍ കപ്പലില്‍ പതിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ബന്ധമുള്ളതുകൊണ്ടാണ് കപ്പല്‍ ആക്രമിച്ചതെന്ന് ഹൂതികള്‍ പറഞ്ഞിരുന്നു.
ഗ്രീക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ മാർഷല്‍ ദ്വീപുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













