ഭീഷണി ഇങ്ങോട്ട് വേണ്ടാ, യുക്രൈൻ കത്തിച്ച് റഷ്യ; ട്രംപിൻറെ താരിഫ് ഭീഷണികൾ യുദ്ധത്തിലേക്കാണ് പോകുന്നതെന്നും റഷ്യ

അമേരിക്ക ഉയർത്തുന്ന കനത്ത തീരുവ ഭീഷണി വ കവയ്ക്കാതെ യുക്രെയ്നിൽ വീണ്ടും ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ. ഗ്ലൈഡ് ബോംബുകളും ബാലിസ്റ്റിക് മിസൈലു കളും ഉപയോഗിച്ചു നടന്ന രൂക്ഷമായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് എല്ലാം അധിക തീരുവ ചുമത്തുമെന്നു ട്രംപ് കഴിഞ്ഞ ദി വസം ഭീഷണിമുഴക്കിയിരുന്നു.
തെക്കുകിഴക്കൻ സാപ്പോറീഷ മേഖലയി ലെ ജയിലിലും മധ്യ യുക്രെയ്നിലെ നിപ്രോ മേഖലയിലെ ആശുപത്രിയിലും സിനെൽ നികിവ്സ്കി ജില്ലയിലുമാണ് ആക്രമണമുണ്ടായത്. സാപ്പോറീഷയിൽ ഗ്ലൈഡ് ബോംബുകളാണ് പ്രധാനമായും റഷ്യ പ്രയോ ഗിച്ചത്.
ആക്രമണത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തടവുകാരിൽ 42 പേരു ടെ നില ഗുരുതരമാണ്. ആക്രമണത്തിൽ അവിടുത്തെ ഡൈനിംഗ് ഹാൾ തകർന്നു. അഡ്മി നിസ്ട്രേറ്റീവ്, ക്വാറൻറൈൻ കെട്ടിടങ്ങ ൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ തടവുകാർ ജയിലിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർറ്റുകൾ ഒന്നുമില്ല.
നിപ്രോയിൽ കെട്ടിടങ്ങളും ആശുപത്രികളുമാണ് റഷ്യൻ ആക്രമണത്തിൽ തകർന്നത്. ഈ ആക്രമണത്തിൽ ഗർഭിണിയുൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിനെൽ നികിവ്സ്കി ജില്ലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
ആസൂത്രിതവും ബോധപൂർവവുമായ ഒരു ആക്രമണമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി പറഞ്ഞു. യുദ്ധം 12 ദിവസത്തിനുള്ളിൽ അവസാനി പ്പിക്കണമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ ഡോണൾഡ് ട്രംപ്, റഷ്യയോടു ആവശ്യപ്പെട്ടിരുന്നത്. അതിലും മുമ്പേ 50 ദിവസത്തെ സമയമാണ് പുടിന്, ഡൊണാൾഡ് ട്രംപ് നൽകിയിരുന്നത്.
പുടിന്റെ കാര്യത്തിൽ താൻ നിരാശനാണെന്ന് ട്രംപ് ഇപ്പോൾ പറയുന്നുണ്ട്. സ്കോട്ല ൻഡ് സന്ദർശനത്തിനിടെയായിരുന്നു ട്രംപിൻ്റെ പരാമർശം. ഇതിനിടെ അമേ രിക്കൻ അന്ത്യശാസനത്തിനെതിരേ റഷ്യയും രംഗത്തുവന്നു. റഷ്യ എന്ന രാജ്യം ഇസ്രയേലോ ഇറാനോ അല്ലെന്ന് മുൻ പ്രസിഡൻ്റും സുരക്ഷാ കൗൺസിൽ ഉപമേധാവിയുമായ ദിമിത്രി മെദ്വദേവ് പറഞ്ഞു. യുക്രെയ്നെ പാശ്ചാത്യരാജ്യങ്ങൾ ഇനിയും പിന്തുണച്ചാൽ നാറ്റോ രാജ്യങ്ങളിലേക്കും യുദ്ധം പടരാൻ കാരണമാകുമെ ന്നും റഷ്യ ഒരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തിരിച്ചടിച്ച ഉക്രൈനിന്റെ 74 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സാൽസ്ക് റെയിൽവെ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ചരക്ക് ട്രെയിനു തീപിടിക്കുകയും പാസഞ്ചർ ട്രെയ്ൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു.
അമേരിക്കയും പ്രസിഡന്റ് ട്രംപും അന്ത്യശാനം നൽകി കളിക്കുക ആണെന്നാണ് പുടിന്റെ അടുത്ത സുഹൃത്ത് കൂടിയായ ദിമിത്രി മെദ്വദേവ് എക്സിലൂടെ പ്രതികരിച്ചത്. “ഓരോ പുതിയ അന്ത്യശാസനവും ഞങ്ങളെ സംബന്ധിച്ച് ഒരു ഭീഷണിയും, യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്പ്പുമാണ് എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. യുദ്ധം എന്ന് പറയുന്നത് ഉക്രൈനും റഷ്യയുമായി നടക്കുന്ന സംഘർഷമല്ല. ഇവിടെ ഞങ്ങൾ യുദ്ധമെന്ന് പറയുന്നത് ട്രംപിന്റെ സ്വന്തം രാജ്യമായ അമേരിക്കയെ കുറിച്ചാണ്. ഓരോ ശാസനയും ആ യുദ്ധത്തിലേക്ക് നയിക്കുന്നു എന്നും മെദ്വദേവ് പറഞ്ഞു.