വാട്ടർ മെട്രോ സുരക്ഷിതം,ആശങ്ക വേണ്ട : ലോക് നാഥ് ബഹ്റ
Posted On May 8, 2023
0
947 Views
താനൂർ ബോട്ടപകടത്തിന്റെ സാഹചര്യത്തിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ എം ഡി ലോക് നാഥ് ബഹ്റ. എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയാണ് വാട്ടർ മെട്രോയിലെ യാത്ര. യാത്രികരുടെ എണ്ണത്തിൽ കർശനമായ നിയന്ത്രണം ഉണ്ട്. അത് ലംഘിക്കില്ല. ബോട്ടിന് ഏതെങ്കിലും സാങ്കേതിക തകരാറുണ്ടായാൽ പരിഹരിക്കാൻ കൊച്ചിൻ ഷിപ്യാർഡിലെ എൻജിനിയർമാരുണ്ട്. സുരക്ഷയുടെ കാര്യത്തിൽ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ലോക് നാഥ് ബഹ്റ വിശദീകരിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













