കോട്ടയം റൂട്ടില്‍ ഇരട്ടപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍; 21 ട്രെയിനുകള്‍ റദ്ദാക്കി
കോട്ടയം റൂട്ടില്‍ പാതയിരട്ടിപ്പ് ജോലികള്‍ നടക്കുന്നതിനാല്‍ 21 ട്രെയിനുകള്‍ റദ്ദാക്കി. 28-ാം തിയതി വരെയാണ് ഈ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, കന്യാകുമാരി-ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
24-ാം തിയതി മുതല്‍ 28 വരെ പകല്‍ കോട്ടയം റൂട്ടില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7.45 മുതല്‍ വൈകിട്ട് 5.45 വരെ 10 മണിക്കൂറാണ് നിയന്ത്രണം. ചിങ്ങവനം-ഏറ്റുമാനൂര്‍ റൂട്ടിലാണ് പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്. ആലപ്പുഴ റൂട്ടില്‍ സിംഗിള്‍ ട്രാക്ക് മാത്രമായതാണ് കോട്ടയം പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ ഇത്രയും ട്രെയിനുകള്‍ റദ്ദാക്കുന്നതിന് കാരണമായി റെയില്‍വേ ചൂണ്ടിക്കാണിക്കുന്നത്.
23-ാം തിയതി ഇരട്ടപ്പാതയില്‍ സുരക്ഷാ പരിശോധന നടക്കും. തുടര്‍ന്ന് 28ന് വൈകിട്ടോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Content Highlight: 21 trains cancelled today