മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച് 3 പോലീസുകാർ
എന്താണ് പോലീസ് എന്നതിന്റെ നിർവചനം? എങ്ങനെ ആയിരിക്കണം ഒരു പോലീസ്? പോലീസ് എന്നാൽ, സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർവഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസംവിധാനം ആണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്.
എന്നാൽ പോലീസ് ചെയ്യുന്നത് ഇതൊക്കെ മാത്രം ആണോ. അല്ലെന്ന് നൂറു ശതമാനം ഉറപ്പോടെ പറയാൻ കഴിയും. കാരണം അത്തരത്തിലുള്ള കാര്യങ്ങളാണ് ഓരോ പോലീസുകാരും ചെയ്യുന്നത്. 2022ൽ മലപ്പുറത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയെ യുവതിയെ മാറി മാറി പീഡിപ്പിച്ചിരിക്കുകയാണ് മൂന്ന് പോലീസുകാർ. പൊലീസിലെ ഉന്നതരായ മലപ്പുറം മുൻ SP സുജിത് ദാസ്, തിരൂർ മുൻ DYSP വിവി ബെന്നി, പൊന്നാനി മുൻ CI വിനോദ് എന്നിവർ ആണ് ലൈംഗികാരോപണ വിധേയർ.
തനിക്ക് നീതി വാങ്ങി തരേണ്ട പൊലീസിലെ ഉന്നതർ തന്നെ ചൂഷണം ചെയ്തെന്നാണ് യുവതി പറയുന്നത്. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ക്രൂരത. പൊന്നാനി CI വിനോദിനാണ് ആദ്യം പരാതി നൽകിയത്. എന്നാൽ CI വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്തു.
ഈ പരാതി DYSP ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം SPയെ കണ്ടു. സുജിത് ദാസും ബലാൽസംഗം ചെയ്തു. ഇതിന്റെ പേരിൽ സുജിത് ഭീഷണിപ്പെടുത്തി. സുജിത് ദാസും പരാതി അട്ടിമറിച്ചു. കൊന്നു കളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസർക്കും വഴങ്ങിക്കൊടുക്കണമെന്ന് നിർബന്ധിച്ചു. അവിടെ ഞാൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു.
പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചത്. പരാതിയിൽ ഉറച്ചുനിൽക്കുന്നു. നീതി ലഭിക്കണം. പാവങ്ങൾ എന്ന് കരുതി ഇനി ആരെയും ഇങ്ങനെ ചെയ്യരുത്. അവർ ഒന്നിനും പറ്റാത്തതു പോലെ ആക്കിയെന്നും തന്നെയെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.
അതേസമയം ബലാത്സംഗ പരാതിയിൽ പ്രതികരിച്ച് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പറഞ്ഞത് ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ്. ആരോപണത്തിനെതിരെ കേസ് നൽകും. 2022ൽ തൻറെ SP ഓഫീസിൽ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്.
റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു SHOക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. നിയമപരമായി നേരിടും.
ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പരാതി നൽകുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകർക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണിത്.
ക്രിമിനൽ, സിവിൽ കേസുകളുമായി മുന്നോട്ടു പോകും. ഇത്തരം ആരോപണങ്ങൾ ഉണ്ടായാൽ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാർക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും ആണ് സുജിത് ദാസ് പറയുന്നത്.
അതേസമയം, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെയും SHO ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് പൊലീസും. ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്കും പരാതി നൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 2022ൽ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാൻ എസ്പി, ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. വിശദമായ അന്വേഷണത്തിൽ എസ്എച്ച്ഒക്കെതിരായ ആരോപണം തെറ്റാണെന്ന് താനൂർ ഡിവൈഎസ്പി റിപ്പോർട്ട് നൽകിയതാണെന്നുമാണ് പൊലീസ് ഇപ്പോൾ നൽകുന്ന വിശദീകരണം. എന്തായാലും ഇരു കൂട്ടരും പറയുന്നത് ആരുടെ ഭാഗത്താണ് തെറ്റെന്ന് തെളിയിക്കുമെന്നാണ്.