ആര്യനാട് പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കന് മരിച്ചു
ആര്യനാട് പൊലീസ് സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കന് മരിച്ചു. പാലോട് നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംപുര പുത്തന്‍ വീട്ടില്‍ ഷൈജുവാണ് (47) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. തൻ്റെയൊപ്പം താമസിച്ചിരുന്ന ആര്യനാട് സ്വദേശിയായ യുവതിയെ ഞായറാഴ്ച്ച മുതല്‍ കാണാനില്ലെന്ന പരാതിയുമായി ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയ ഷൈജു എസ് ഐയുടെ മുന്നില്‍ വച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ ഇയാൾ മരിക്കുകയായിരുന്നു.
സമാനമായ പരാതി ഷൈജു പുത്തൂര്‍ സ്റ്റേഷനിലും നല്‍കിയിരുന്നു. അവിടെ വച്ചും ആത്മഹത്യ ശ്രമം ഇയാള്‍ നടത്തിയതായി പുത്തൂര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഷൈജു, കൊട്ടാരക്കരയ്ക്കടുത്തുള്ള കോട്ടത്തല കൊഴുവന്പാറയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
കാണാതായ യുവതിയെ മെഡിക്കല്‍ കോളേജ് പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നൽ യുവതി ഷൈജുവിനൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിരുന്നു. കോടതി യുവതിയെ സഹോദരന്റെ കൂടെ അയയ്ക്കുകയും ചെയ്തു.തുടര്‍ന്നാണ് ഷൈജു വീണ്ടും ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി ഉന്നയിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ പ്രകോപിതനായി പുറത്തേക്കു പോയി പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
Content Highlight – Aryanad Police Station, Shaiju, Committed Suicide, Tragic death