പോക്സോ കേസിലെ അതിജീവിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി; നിര്‍ണായക വിധിയുമായി ഹൈക്കോടതി
പതിനഞ്ചുകാരിയുടെ ആറുമാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്താല്‍ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ കുട്ടിയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ എറ്റെടുക്കണമെന്നും കോടതി അറിയിച്ചു. പോക്സോ കേസ് അതിജീവിതയായ പെണ്‍കുട്ടിക്കാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്.
ഗര്‍ഭച്ഛിദ്രത്തിന്റെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ വേദന അധികമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ ഇന്ത്യയിലെ നിയമം അനുസരിച്ച് ആറുമാസത്തിനുശേഷം ഗര്‍ഭച്ഛിത്രം നടത്താന്‍ അനുമതിയില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
Content Highlights – Kerala High Court with a decisive verdict, Abortion allowed for Pocso Case Victim