ആസിഡ് ഊറ്റിയെടുത്ത് വില്‍പ്പന; ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്
ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ഊറ്റിയെടുത്ത് വില്‍പ്പന നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. കാഞ്ഞൂര്‍ പാറപ്പുറം അപ്പേലി വീട്ടില്‍ ഹാരിസ് (35)നെയാണ് പുത്തന്‍കുരിശ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടക്കുന്നത്. മാനാന്തടത്തുള്ള പോളി ഫോര്‍മാലിന്‍ കമ്പനിയിലേക്ക് കൊണ്ടു വന്ന അസറ്റിക്ക് ആസിഡാണ് ഹാരിസ് കടത്തിയത്. ആയിരം ലിറ്ററോളം ആസിഡ് ഊറ്റി പകരം വെള്ളവും ഇഷ്ടികയും വെയ്ക്കുകയായിരുന്നു.
മുംബൈയില്‍ നിന്നാണ് ആസിഡ് നാട്ടിലേക്ക് എത്തിക്കുന്നത്. ആസിഡ് കൊണ്ടു വരുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ് ഹാരിസ്. വരുന്ന വഴിയില്‍ തന്നെ ആസിഡ് ഊറ്റി വില്പന നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
പുത്തന്‍കുരിശ് ഡി.വൈ.എസ്.പി ജി.അജയ് നാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, എസ്.ഐ പി.എ രമേശന്, ഏ.എസ്.ഐ മാരായ ജിനു ജോസഫ്, മനോജ് കുമാര്‍ എസ്.സി.പി.ഒ ഡിനില്‍ ദാമോധരന് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights – Acid Extracted and sailed, accused arrested, Kerala Police