മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്ത്; ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച് കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രോസിക്യൂഷനോട് കോടതി. പ്രതിക്ക് ഏതെങ്കിലും തരത്തില്‍ ഇത് ഗുണകരമായിട്ടുണ്ടോ എന്നും ഹാഷ് വാല്യു മാറിയത് കേസിനെ ബാധിക്കുമോ എന്നും കോടതി ചോദിച്ചു. പെന്‍ ഡ്രൈവ് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു
കേസിലെ പ്രധാന തെളിവുകളില്‍ ഒന്നായ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതിയില്‍ നല്കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജ് കൗസര്‍ എടപ്പഗത്ത് മാറിയത്. തുടര്‍ന്ന് ഹരജി മറ്റൊരു ബഞ്ചാണ് പരിഗണിച്ചത്.
മെമ്മറി കാര്‍ഡിലെ ഫയലുകള്‍ ഏതൊക്കെയെന്നും അവ എപ്പോഴൊക്കെ തുറന്നിട്ടുണ്ടെന്നും പരിശോധിക്കണം എന്നും ആയിരുന്നു ആവശ്യം. ഒരിക്കല്‍ പരിശോധിച്ച് കാര്യം വീണ്ടും പരിശോധിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് വിചാരണ കോടതി.
Content Highlights – Actress Assault Case, High court asked whether the change in the hash value would affect the case