നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശം
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യവുമായി വിചാരണ കോടതി. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം ഉണ്ടായത്.
നാലു തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് ‘ബിഗ് നോ’ ആണ് പറഞ്ഞതെന്നും കോടതി വ്യക്തമാക്കി.
ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദ്യശ്യങ്ങള്‍ കണ്ടത് ആരാണെന്ന് കണ്ടെത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചത്. കൂടാതെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും വിചാരണക്കോടതി അറിയിച്ചു.
Content Highlights – Actress assault case, Court directed that those who examined the footage should be found