നടിയെ ആക്രമിച്ച കേസ്; അതിജീവത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കേസിലെ അതിജീവത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെയും ഹൈക്കോടതി ഇതേ ഹര്‍ജി പരിഗണനയില്‍ എടുത്തിരുന്നു. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് കോടതി ചോദിച്ചത്.
നേരത്തെ ഹര്‍ജി പരിണഗനയ്ക്കെടുത്തപ്പോള് വിചാരണ കോടതി പക്ഷാപാതപരമായി പെരുമറിയതായി അതിജീവത ആരോപണമുയര്‍ത്തിയിരുന്നു. കേസിലെ തുടരന്വേഷണ കുറ്റപത്രം പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷനും ക്രൈബ്രാഞ്ചും ചേര്‍ന്ന് വിചാരണ കോടതി ജഡ്ജിയെ വിധി പറയുന്നത് തടയുന്നുവെന്നാണ് ദിലീപിന്റെ ആരോപണം.
Content Highlights – Actress assault case, The petition filed in the High Court will be heard again today