മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയ ചാണ്ടി ഉമ്മന്‍ നേരെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം.
സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി ചാണ്ടി ഉമ്മന്‍. താന്‍ പിണറായിയെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അതൊരു രാഷ്ട്രീയവേദിയായിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
കല്ലെറിഞ്ഞവരോട് ക്ഷമിച്ച പിതാവിന്റെ പാതയിലാണ് താന്‍. തന്റെ അനുസ്മരണത്തെയെങ്കിലും വെറുതെ വിടൂ എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ താന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന പ്രചാരണത്തോടുപോലും ക്ഷമിച്ച ആളാണ് താന്‍. പിണറായിയോടുള്ള രാഷ്ട്രീയ വിയോജിപ്പ് തുടരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.