എകെജി സെന്റര്‍ ആക്രമണം; അന്വേഷണം സംഘം രൂപീകരിച്ച് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിന്റെ തുടര്‍ അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല.
ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്. എസ്പി എസ്.മധുസൂദനനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കന്റോണ്‍മെന്റ് എസിപി വി.എസ്.ദിനരാജും അന്വേഷണ സംഘത്തിലുണ്ട്.
സംഭവം നടന്ന് 23 ദിവസം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കനത്ത പൊലീസ് സുരക്ഷയുള്ള എകെജി സെന്ററില്‍ ആക്രണം നടന്നിട്ട് പ്രതിയെ കണ്ടു പിടിക്കാത്തതില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു ക്രൈംബ്രാഞ്ചിന് കേസ് കൈമാറാന്‍ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
Content Highlights – AKG Center Attack, Crime Branch has formed an investigation team