അനന്തപുരി വിദ്വേഷപ്രസംഗ കേസ്; പിസി ജോര്‍ജ് ജയില്‍ മോചിതനായി
അനന്തപുരി വിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് ജയില്‍ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജോര്‍ജ് ജയില്‍ മോചിതനായത്. പിസി ജോര്‍ജിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസെടുത്ത കേസില്‍ ജോര്‍ജിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കര്‍ശന ഉപാധികളോടെയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സമാനകുറ്റകൃത്യം ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ ആയിരുന്നെന്ന പരിഗണനയും, പ്രായ പരിധിയും മുന്‍നിര്‍ത്തിയാണ് കോടതി ജാമ്യം നല്‍കിയത്.
Content Highlight – Ananthapuri hate speech case; PC George released from jail