“പോലീസ് ജീവിതം” വരകളിലൂടെ കാട്ടാനൊരുങ്ങി എ.അനന്തലാൽ
കൊച്ചി: പോലീസ് ജീവിതത്തിൽ ദിവസവും എന്തൊക്കെ കാഴ്ചകളാകും ആകുക ഒരു ഓഫീസർ കാണുക. ? ആ കാണുന്ന കാര്യങ്ങൾ വരച്ചു കാണിക്കാൻ കഴിയുമോ ? അത് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റിക്കാർഡ് ബ്യൂറോയിലെ ഇൻസ്പെക്ടറായ എ.അനന്തലാൽ. കഴിഞ്ഞ നാലു വർഷത്തിനിടയിലെ തന്റെ വിശ്രമവേളകളിൽ വരച്ച 60 ലധികം പോലീസ് ചിത്രങ്ങളുമായി പോലീസ് സ്റ്റോറി എന്ന പേരിലുളള ചിത്രപ്രദർശ നത്തിന് ഒരുങ്ങുകയാണ് കാക്കിക്കുള്ളിലെ ഈ കലാകാരൻ.
ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് അഞ്ചു മുതൽ 13 വരെ എറണാകുളം ദർബാർ ഹാളിൽ ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ഉദ്ഘാടനം ചെയ്യും. പ്രഫ.എം.കെ.സാനു അധ്യക്ഷത വഹിക്കും . പേർഷ്യൻ ബ്യു ആണ് ക്യുറേറ്റർ. കുട്ടിക്കാലം മുതലേ അനന്തലാലിന് ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്നു.
ഇത് മനസിലാക്കിയ അച്ഛൻ അനന്തൻ ചെറുപ്പത്തിലേ ഇദ്ദേഹത്തെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുമായിരുന്നു. കഞ്ഞിക്കുഴിയിൽ ഒരു ബേക്കറി നടത്തിപ്പായിരുന്നു അച്ഛന്റെ ജോലി. ഒഴിവു സമയങ്ങളിൽ മകനെ ബേക്കറിയിലിരുത്തിയും അദ്ദേഹം ചിത്രങ്ങൾ വരയ്ക്കാൻ പ്രോൽസാഹനം നൽകിയിരുന്നു. കുറുപ്പ് മാഷായിരുന്നു. ആദ്യ ഗുരു.പിന്നീട് ടി.ആർ. സുരേഷിന്റെ ശിക്ഷണത്തിലായി പഠനം. സ്കൂൾ, കോളജ് പഠനകാ ലത്ത് ചിത്രരചനയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പോലീസ് സേനയിൽ വരുന്നതിനു മുമ്പ് ഹയർ സെക്കൻഡറി
അധ്യാപകനായിരുന്നു. ആ സമയത്ത് വിദ്യാർഥികൾക്കായി “ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം” എന്ന ഒരു ശാസ്ത്ര നാടകം എഴുതി സംവിധാനം ചെയ്തിരുന്നു. സേനയിൽ എത്തിയശേഷം ‘കാവലാൾ, ശുഭയാത്ര, നിർഭയം എന്നീ സംഗീത ആൽബവും ഒരുക്കി. ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തതിനു പുറമെ വിവിധ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.