എ കെ ജി സെന്റര്‍ ആക്രമണം; ഫേസ്ബുക്കില്‍ പോസ്റ്റിട്ട റിജുവിന് ജാമ്യം
എ കെ ജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി ഇയാളെ സ്റ്റേഷന് ജാമ്യത്തിലാണ് വിട്ടയച്ചത്. റിജുവിന് എകെജി സെന്റർ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം റിജുവിന് അക്രമണത്തില്‍ പങ്കുണ്ടൈന്ന് സംശയിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. അക്രമം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ചുവന്ന സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കണ്ടെത്തിയിരുന്നു. റിജുവിനും ചുവന്ന സ്കൂട്ടര്‍ ഉള്ളതിനാലാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. അക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിച്ചായിരുന്നു ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തില്‍ അന്വേഷണം ഊര്ജിതമാണെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
Content Highlights – AKG Center attack, Thiruvanthapuram, Riju, posted on Facebook that he would throw stones at AKG Centre, Gets bail