‘പശവെച്ചാണോ റോഡുകള്‍ ഒട്ടിക്കുന്നത്’; പൊതുമാരാമത്ത് വകുപ്പിനെ രൂക്ഷമായി വിര്‍ശിച്ച് ഹൈക്കോടതി
കൊച്ചി നഗരത്തിലെ റോഡുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത് വകുപ്പിനെയും കൊച്ചി കോര്‍പ്പറേഷനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പശ ഒട്ടിച്ചാണോ റോഡ് നിര്‍മാണമെന്നും കോടതി ചോദിച്ചു. കൂടാതെ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാര്‍ ചെയ്ത് അധികം വൈകാതെ റോഡുകള്‍ പൊളിയുന്നു. പശവെച്ചാണോ റോഡുകള്‍ ഒട്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്. റോഡിന്റെ തകര്‍ച്ചയില്‍ പ്രാഥമിക ഉത്തരവാദിത്വം എഞ്ചിനീയര്മാര്ക്കാണെന്ന് കോടതി പറഞ്ഞു. ഇനിയും അപകടങ്ങള്‍ ഉണ്ടായാല്‍ എഞ്ചിനീയര്‍മാരെ കോടതിയില്‍ വിളിപ്പിക്കുമെന്നും അറിയിപ്പ് നല്കി.
Content Highlights – ‘; High Court strongly criticized the Public Works Department , Kerala