സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി; റദ്ദാക്കിയത് ഓര്‍ഡിനറി 70% ബസുകള്‍
യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ 70%ത്തോളം ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചു.
പ്രതിദിന വരുമാനത്തില്‍ നിന്നാണ് ഇന്ധനത്തിനുള്ള പണം എടുത്തിരുന്നത്. ശമ്പളം വൈകിയ ജീവനക്കാര്‍ക്ക് ഡീസലിന്റെ പണമെടുത്ത് ശമ്പളം നല്‍കിയതോടെ ഇത് പൂര്‍ണമായി താളം തെറ്റുകയായിരുന്നു. ഇതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനാത്തകെ 2400 ഓര്‍ഡിനറി സര്‍വ്വീസുകളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും വെട്ടിച്ചുരുക്കിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനവും ഗണ്യമായി കുറയും. അതേസമയം ദീര്‍ഘദൂര സര്‍വ്വീസുകള്‍ പരമാവധി നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനം.
Content Highlights – Around 70% of KSRTC ordinary buses have stopped service