മനോരമ സീനിയർ റിപ്പോർട്ടർ ആശ ജാവേദിൻ്റെ വീട്ടിൽ കയറി കാർ തല്ലി തകർത്തു
മനോരമ സീനിയർ റിപ്പോർട്ടർ ആശ ജാവേദിൻ്റെ വീട്ടിൽ കയറി കാർ തല്ലി തകർത്തു . ആശയുടെ അപ്പാർട്മെന്റിലെ ഗ്യാരേജിൽ പാർക്ക് ചെയ്തിരുന്ന കാർ ആണ് തകർത്തത് . കാറിന്റെ സൈഡ് ഗ്ലാസ്സ് പൂർണമായും തകർന്ന നിലയിലാണ് കാണപ്പെട്ടത് . കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് അക്രമികൾ കാറിന്റെ ഗ്ലാസ് തകർത്തത് . ആശ ജാവേദ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി വിവരം പുറത്തുവിട്ടത്.
ആശയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം : ‘വീട് കയറി ആക്രമിച്ചു. വാഹനം തല്ലി പൊളിച്ചു … ഇങ്ങനെയുള്ള വാർത്തകൾ തൊഴിലിന്റെ ഭാഗമായി പല പ്രാവശ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നിപ്പോ അങ്ങനൊരു കാര്യം വ്യക്തിജീവിതത്തിലും ഉണ്ടായിരിക്കുന്നു. അപാർമെന്റിലെ ഗ്യാരജിൽ പാർക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ സൈഡ് ഗ്ലാസ് കോൺക്രീറ്റ് കട്ട ഉപയോഗിച്ച് തകർത്തു. അതും സെക്യൂരിറ്റിയും ചുറ്റും സിസി ടിവി ക്യാമറയുമെല്ലാമുള്ള അപാർട്മെന്റ് കോമ്പൗണ്ടിൽ. എല്ലാ കണ്ണുകളും വെട്ടിച്ചു അതിവിദഗ്ദമായി ടാർഗറ്റ് ചെയ്തു നടത്തിയ അക്രമം തന്നെയാണിത്. സ്വന്തം വീട്ടിൽ പോലും രക്ഷയില്ലാത്ത ഒരു നിലയിലേക്കാണ് നാടിന്റെ പോക്ക്. ആർക്കും ആരേയും എപ്പോൾ വേണമെങ്കിലും ഏത് രീതിലും ഉപദ്രവിക്കാം, തല്ലാം . വേണമെങ്കിൽ കൊല്ലാം. ഒരു നിയമസംവിധാനത്തെയും ഇവർ ഭയപ്പെടുന്നില്ല. ഇത് ചെയ്യിച്ചവരെ കുറിച്ച് ഏകദേശ ധാരണയൊക്കെ ഉണ്ട്. പക്ഷേ ഇത്ര സൂക്ഷ്മമായി ദൗത്യം നടപ്പിലാക്കിയവൻ ആണ് ഹീറോ. അവനെയാണ് കണ്ടുപിടിക്കേണ്ടതും. എന്തായാലും പൊലീസ് അവനെ കണ്ടെത്തുമായിരിക്കും’.