എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല
ഡിസംബര്‍ 1 മുതല്‍ ‘mCASH’ ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ ഈ നീക്കം.
നവംബര്‍ 30 ന് ശേഷം mCASH സേവനം ലഭ്യമാകില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ ഓണ്‍ലൈന്‍, യോനോ ലൈറ്റ് എന്നിവ വഴി mCASH ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. അക്കൗണ്ട് ഉടമകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് mCASH സേവനം. മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്കി പണം അയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.
ഉപഭോക്താക്കള്‍ക്ക് ചെറിയ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്നതാണ് ഈ സേവനം.ഈ സേവനം നിര്‍ത്തലാക്കുമെന്ന് ഉപഭോക്താക്കളെ എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് mCASH സേവനം നിര്‍ത്തലാക്കുന്നത്.













