ബാലമന്ദിരത്തിൽ നിന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി
കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽനിന്ന് നാലുകുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് രെക്ഷപെടാൻ പുറത്തു നിന്ന് സഹായം കിട്ടിയിട്ടുണ്ടെന്നും കുട്ടികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. ചേവായൂർ ബോയ്സ് ഹോമിൽനിന്നാണ് നാല് ആൺകുട്ടികളെ കാണാതായത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികൾ കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്ന് ബാലമന്ദിരം അധികൃതർ അറിയിച്ചു.കാണാതായ നാലുകുട്ടികളിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. മറ്റു മൂന്നുപേരും കേരളത്തിൽനിന്നുള്ളവരാണ്. നാലുപേരും 17 വയസുകാരാണ്. ഹോസ്റ്റലിലെ ശൗചാലയത്തിനകത്തെ ഗ്രിൽ തകർത്താണ് കുട്ടികൾ കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തൽ.