മന്ത്രിസഭ പുനഃസംഘടന; രാജിക്കത്ത് കൈമാറി അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും
Posted On December 24, 2023
0
264 Views

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആൻറണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025