നടിയെ ആക്രമിച്ച കേസ്; ഫോണ്‍ ഹാജരാക്കുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസില്‍ ദീലീപ് തെളിവുകള്‍ നശിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് വാദം. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷന് ഇക്കാര്യം പറഞ്ഞത്. വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ദിലീപ് കോടതിയില്‍ ഫോണ്‍ നല്‍കിയത്. ദീലീപിന്റെ അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുകള്‍ ഉണ്ടെന്നും അവര്‍ പോയ വിമാന ടിക്കറ്റും, വിമാനത്താവളത്തിലെ സിസിടിവി ദ്യശ്യങ്ങളും ലഭിച്ചതായും പ്രോസിക്യൂഷന് വ്യക്തമാക്കി. 12 വാട്സ്ആപ്പ് സംഭാഷണങ്ങളും ഫോണ്‍നമ്പറുകളും നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് പറയുന്നത്.
ജനുവരി 29, 30 തീയതികള്‍ സുപ്രധാനമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു എന്നാല്‍ ഇതിന് നടിയെ ആക്രമിച്ച കേസുമായി എങ്ങനെ ബന്ധമുണ്ടാകുമെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന് വാദം തെളിഞ്ഞാല്‍ മാത്രമേ തെളിവ് നശിപ്പിച്ച കുറ്റം നിലനിലനില്ക്കുകയെന്നും എന്നാല്‍ മാത്രമേ ജാമ്യം റദ്ദാക്കാനാകുമെന്നും കോടതി വ്യക്തമാക്കി.
Content Highlight – Case of assault on actress; Prosecution alleges destruction of evidence before phone presentation