മലപ്പുറത്ത് വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ കേസ്; കെ വി ശശികുമാറിന് ജാമ്യം
മലപ്പുറത്ത് നിരവധി സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മുന്‍ അധ്യാപകന് കെ വി ശശികുമാറിന് ജാമ്യം അനുവദിച്ചു. രണ്ട് പോക്സോ കേസുകളില്‍ ജയിലില്‍ കഴിയുന്ന ശശികുമാറിന് മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.
മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെ അധ്യാപകനായിരുന്ന മുപ്പത് വര്‍ഷക്കാലയളവിൽ അന്‍പതിലധികം വിദ്യാര്‍ത്ഥിനികളുടെ നേരെ ശശികുമാർ ലൈംഗികാതിക്രമം നടത്തിയതായി ആരോപണമുയർന്നിരുന്നു. സ്കൂളില്‍ നിന്ന് വിരമിച്ചതിന് ശേഷം തന്റെ അധ്യാപന ജീവിതത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ശശികുമാര്‍ ഇട്ട പോസ്റ്റിന് താഴെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടി ഇട്ട കമൻ്റാണ് ഇയാൾ നടത്തിവന്ന അതിക്രമങ്ങളിലേയ്ക്ക് വെളിച്ചം വീശിയത്. തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ശശികുമാറിനെതിരെ രംഗത്ത് വരികയും ചെയ്തു.
സംഭവം വിവാദമായതോടെ ശശികുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒളിവിൽപ്പോയ ഇയാളെ സുല്‍ത്താന്‍ബത്തേരിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിപിഐഎം നഗരസഭാ അംഗമായ ശശികുമാറിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Content Highlights – K V Sasikumar, Case of harassment of female students, Malappuram