സംസ്ഥാനത്ത് ജൂണ്‍ ഒന്ന് വരെ ഇടിമിന്നലോടുകൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ ജൂണ്‍ ഒന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. തീരദേത്തുള്ളവര്ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് മെയ് 29 മുതല്‍ 30 വരെയുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
കേരള-ലക്ഷ്യദ്വീപ് മേഖലകളില്‍ 29 മുതല്‍ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലയോര മേഖലയുള്ളവര്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights – Central Metreological Department, Heavy Rain Chances, Kerala