സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Posted On August 17, 2025
0
157 Views
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നത് ലഭിക്കുന്ന മഴ അതേ അളവിൽ തുടരാൻ ഇടയാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.













