വിവാഹ തലേന്ന് പിതാവ് കൊല്ലപ്പെട്ട സംഭവം ഏറ്റവും വേദനാജനകമെന്ന് രമേശ് ചെന്നിത്തല
കല്ലമ്പലം വടശ്ശേരിക്കോണത്ത് വിവാഹ തലേന്ന് പിതാവ് കൊല്ലപ്പെട്ട സംഭവം ഏറ്റവും വേദനാജനകമാണ്. നമ്മുടെ സമൂഹത്തിൽ ഇത്രയും കീരാതമായ കൊലപാതകങ്ങൾ നമ്മെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയാണ്.. കേരളം പോലുള്ള സാംസ്കാരികമായ ഒരു സംസ്ഥാനത്തുണ്ടായ ഈ സംഭവം നാടിനേറ്റ ഒരു കറുത്തപാടാണ്, തീരാകളങ്കമാണ്. ഇത്തരം കാര്യങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് എന്തു തെറ്റ് ചെയ്താലും രക്ഷപ്പെടാമെന്ന തോന്നലാണ്. പോലീസിനും സർക്കാരിനും ഇക്കാര്യത്തിൽ ശക്തമായ നടപടികളെടുക്കാൻ പ്രാപ്തിയില്ലേ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കിയാൽ സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകാനാകും , ഏതായാലും പ്രതികളെ പിടിച്ച സാഹചര്യത്തിൽ കിട്ടാവുന്ന പരാമവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സർക്കാരും പോലീസും സ്വീകരിക്കണം അക്കാര്യത്തിൽ ഒരു തരത്തിലുള്ള വീട്ടു വീഴ്ചയും പാടില്ല. കൊല്ലപ്പെട്ടയാളുടെ വടശ്ശേരിക്കോണത്തെ വീട് സന്ദർഷിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല ഡി സി സി പ്രസിഡൻ്റ് പാലോട് രവിയും ഒപ്പമുണ്ടായിരുന്നു