‘മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടി തന്നെ’; സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരണവുമായി രംഗത്ത്. ‘ചങ്ങലപൊട്ടിയ നായ’ എന്ന പരാമര്‍ശം നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകരന്റെ വാദം മുഖ്യമന്ത്രി തള്ളികളയുകയും കെപിസിസി അധ്യക്ഷന്റെ സംസ്കാരം സമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സര്ക്കാരിന്രെ നേട്ടങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നലകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഈ വിഷയത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായി പൊലീസ് കേസെടുത്തിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight – Chief Minister Pinarayi Vijayan responds to K Sudhakaran’s controversial remark