ആലപ്പുഴയിലെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടത്. ബാലനീതി നിയമത്തിന്റെ ലംഘനമാണ് സംഭവത്തില്‍ ഉണ്ടായതെന്നും കമ്മീഷന് അറിയിച്ചു.
ശനിയാഴ്ചയാണ് സംഭവം. റാലിയില്‍ പങ്കെടുത്തയാളുടെ തോളിലിരുന്നുകൊണ്ട് 10 വയസു പോലും പ്രായം തോന്നാത്ത കുട്ടി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയും ആലപ്പുഴ സൗത്ത് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല. ഇതിനിടെ സംഭവത്തില്‍ പങ്കില്ലെന്ന അവകാശവാദവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി. സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നാണ് വിശദീകരണം.
Content Highlight: child rights commission intervenes in alappuzha hate slogan case