ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴയില്‍ പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാ.സണ്ണി അറയ്ക്കലിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ.സണ്ണി. 65 വയസായിരുന്നു. പള്ളി ഓഡിറ്റോറിയത്തിലാണ് വികാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു ഫാ.സണ്ണി. അടുത്തിടെ ചേര്‍ത്തലയില്‍ കത്തോലിക്കാ സഭയുടെ മറ്റൊരു പള്ളിയിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Vicar, Suicide, Alappuzha