പെയ്തൊഴിയാതെ മഴ; ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിരോധനം
സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍. നിരോധനങ്ങള്‍ ജില്ലാ അതിര്‍ത്തികളിലും ടൂറിസം കേന്ദ്രങ്ങളിലും കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മോധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇടുക്കി ജില്ലയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ എല്ലാവിധ വിനോദ സഞ്ചാരവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കളക്ടര്‍ പുറത്തിറക്കി.
പ്രതികൂല കാലാവസ്ഥയില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് മേഖലകളില്‍ നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ അപകടം ഒഴിവാക്കാനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വൈകി വന്ന കാലവര്‍ഷത്തെ തുടര്‍ന്നുള്ള ശക്തമായ മഴയില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പൊട്ടലും മണ്ണിടിച്ചലും മൂലം മാര്‍ഗ്ഗതടസ്സങ്ങളും നാശനഷ്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Content Highlights – Collector has imposed a ban on tourism in Idukki district