സംസ്ഥാന സര്‍ക്കാരിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കരിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ സിപി ഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും.
മാര്‍ഗ രേഖ തയ്യാറാക്കുന്നത് സംസ്ഥാന സെക്രട്ടറിയറ്റിലെ കരടുരേഖയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും. മാര്ഖരേഖയില് സര്ക്കരിന്രെയും പാര്‍ട്ടിയുടെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുണ്ടാകും.
സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങാനാണ് സിപിഐഎം ശ്രമം. അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്.