സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതമെന്ന് കോടിയേരി ബാലകൃഷ്ണന്
സജി ചെറിയാന്റെ ഭരണഘടനയെക്കെതിരായുള്ള പ്രസ്താവനയെ തള്ളി സിപിഎം.
മന്ത്രിയുടെ രാജി സന്ദര്ഭോചിതമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവെച്ചത്. രാജിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രസക്തി നഷ്ടമായതായും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ വീഴ്ചകള്‍ സംഭവിച്ചു എന്ന് മനസിലാക്കിയ സജി ചെറിയാന് പെട്ടെന്ന് തന്നെ രാജിവെയ്ക്കാന്‍ സന്നദ്ധത കാണിക്കുകയായിരുന്നു. ഉന്നത ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
അതേസമയം, മന്ത്രിസഭാ വികസന കാര്യം പാര്‍ട്ടി ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സജി ചെറിയാന്റെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു കൊടുക്കും. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നും കോടിയേരി വ്യക്തമാക്കി.
Content Highlights – Saji Cherian, CPM rejected statement against the Constitution