എംപി ഓഫീസിലെ ആക്രമണം; അക്രമികള്‍ പാര്‍ട്ടി അംഗങ്ങളാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഓഫീസ് ആക്രമിച്ച സംഭവം അത്യന്തം അപലനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗങ്ങളാണ് എംപിയുടെ ഓഫീസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായി ഇടപെട്ടിരുന്നു. വിഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്ന് കോടിയേരി പറഞ്ഞു. ഗാന്ധിചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം എസ്എഫ്ഐ സമരം നടത്തുമ്പോള്‍ ഫോട്ടോ അവിടെ ഉണ്ടായിരുന്നു. കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ അറസ്റ്റ് ചെയ്യുന്ന സമീപനം ഉണ്ടാകരുതെന്ന് കോടിയേരി പറഞ്ഞു.
തൃക്കാക്കരയിലെ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എതിര് ചേരിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. ന്യൂനപക്ഷങ്ങളില്‍ നിന്ന് സാധാരണ ലഭിക്കേണ്ട വോട്ടിലും ചോര്‍ച്ച ഉണ്ടായി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് അറിയിച്ചു.
Content Highlights – Kodiyeri Balakrishnan, Reacts to the demolition of Rahul Gandhi’s office