നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം; കൂടുതല്‍ സമയം തേടാനൊരുങ്ങി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെടും. മൂന്നു മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഈ മാസം 31ന് അന്വേഷണം പൂര്ത്തിയാക്കമമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഹര്‍ജി വിവാദമായതിനെ തുടര്‍ന്ന് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയെയും എഡിജിപി ക്രൈമിനെയും വിളിച്ചു വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെടാന്‍ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. കിട്ടിയ തെളിവുകള്‍ വെച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: Crime branch to ask more time for inquiry in actress case