മാസപ്പടിയില്‍ അതിനിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്തു
മാസപ്പടി വിവാദത്തില്‍ അതിനിർണായക നടപടി. മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയനെ ചെന്നൈ ഓഫിസില്‍ എത്തിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തത്.
അന്വേഷ ഉദ്യോഗസ്ഥൻ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഈ കേസില്‍ SFIO നടത്തിയ ഏറ്റവും നിർണായക നീക്കമായി ഇതിനെ കാണാൻ സാധിക്കും.
മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ നേരത്തെ പറഞ്ഞിരുന്നു. താൻ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും വീണ വിജയൻ പറഞ്ഞു. തന്റെ കമ്ബനിയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസില്‍ സർക്കാരിനെതിരെ ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സിഎംആർഎല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് എപ്പോള്‍ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.
കോസില്‍ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ ദിവസം സർക്കാർ മറുപടി നല്‍കിയിരുന്നു.