ഇരുപത്തഞ്ചോളം കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു
ഇരുപത്തിയഞ്ചോളം മോഷണ കേസിുകളില് പ്രതിയായ ആളെ അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല ബഥേല്‍ തേക്കുംകാട്ടില്‍ വീട്ടില്‍ ജിജോ (43)യാണ് അറസ്റ്റിലായത്. ആലുവയിലെ ഒരു ബാറിലെ ജീവനക്കാരമാണ് ജിജോ. ആള്‍താമസമുള്ള വീടുകളില്‍ രാത്രിയെത്തിയാണ് ഇയാള്‍ മോഷണം നടത്തുക. 2020ല്‍ ഇയാള്‍ മോഷണ കേസില്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇയാള്‍ മോഷണം നടത്തുന്നത് പതിവായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കുറുപ്പംപടിയില്‍ നിന്ന് ഒന്നരപ്പവന്‍ സ്വര്‍ണ്ണവും, പണവും, വടക്കാഞ്ചേരിയില്‍ നിന്ന് 3 പവന് സ്വര്‍ണ്ണവും പാലക്കാട് മംഗലം ഡാമില്‍ നിന്ന് ഒന്നേകാല്‍ പവന് സ്വര്‍ണ്ണവും മോഷ്ടിച്ചത് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
പ്രതിയെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. എ.എസ്.പി അനൂജ് പലിവാല്‍, എസ്.എച്ച്.ഒമാരായ അരുണ്‍ കെ.പവിത്രന്, ആര്.രഞ്ജിത്, എസ്.ഐ വിപിന്‍, എ.എസ്.ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ മാരായ പി.എ അബ്ദുല്‍ മനാഫ്, എം.ബി സുബൈര്‍, എന്‍.പി അനില്‍കുമാര്‍, ടി.എന്‍.മനോജ് കുമാര്‍, സുധീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlight – Defendant arrested in about 25 theft cases