സോബി ജോര്‍ജിന്റെ പേരില്‍ ‘ കലാഭവൻ’ എന്ന് ഉപയോഗിക്കരുത്; അഭ്യര്‍ത്ഥിച്ച് കൊച്ചിൻ കലാഭവൻ
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ അറസ്റ്റിലായ സോബി ജോർജിന്റെ പേരില്‍ കലാഭവൻ എന്ന് ഉപയോഗിക്കരുതെന്ന ആവശ്യവുമായി കാെച്ചിൻ കലാഭവൻ.
സോബി ജോർജിന്റെ പേരില്‍ കലാഭവൻ എന്ന് ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് ആവശ്യം. വാർത്താക്കുറിപ്പിലൂടെയാണ് കൊച്ചിൻ കലാഭവൻ മാധ്യമങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
അദ്ദേഹത്തിന് കലാഗൃഹം എന്ന പേരില്‍ ഇത് പോലെ ഒരു സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ട്. ദയവ് ചെയ്ത് ഈ വ്യക്തിയെക്കുറിച്ച് ഇനിയുള്ള വാർത്ത വരുമ്ബോള്‍ കലാഭവൻ സോബി ജോർജ് എന്ന പേര് മാറ്റി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിന്റെ ( കലാഗൃഹം) പേര് നല്കി കലാഭവൻ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് വാർത്താക്കുറിപ്പില്‍ പറയുന്നത്.