തിരുവനന്തപുരത്തും പാലക്കാടും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം
തിരുവനന്തപുരത്തും പാലക്കാടും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. പൂന്തുറ എസ് ഐ വിമല്‍ കുമാറിന് നേരെയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. വടികൊണ്ട് തലയ്ക്കടിയേറ്റ എസ്ഐയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് എതിരായി നടന്ന മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്.
സമാനമായി പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. സിപിഎം അതിക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍മുണ്ടായത്. പരിക്കേറ്റ എസ്ഐ വി എല്‍ ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇരുമുന്നണികളും ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
Content Highlights – Kerala Police , DYFI-Youth Congress activists attacked