സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ഇ ഡി ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല. ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് കേസ് തുടർന്നും അന്വേഷിക്കുക. നേരത്തെ ഈ കേസ് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനാണ്.
സ്വപ്നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. സ്വപ്ന കോടതിയില്‍ നല്കിയ രഹസ്യമൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതിനുശേഷമേ തുടരന്വേഷണത്തിലേക്ക് കടക്കുകയുള്ളൂ.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം തിങ്കളാഴ്ച്ച ചേരും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേര്‍ക്കേണ്ടവര്‍ തുടങ്ങിയ കാര്യങ്ങളിൽ നാളെ തീരുമാനമുണ്ടാവും.
Content Highlights – Swapna Suresh, ED will investigate the allegations of Swapna Suresh