എയര്‍ അറേബ്യ വിമാനത്തില്‍ യന്ത്രത്തകരാര്‍; കൊച്ചിയില്‍ സുരക്ഷിത ലാന്‍ഡ് ചെയ്തു
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ജി9-426 വിമാനമാണ് യാത്രക്കിടെ യന്ത്രത്തകരാറുണ്ടയതിനെ തുടര്‍ന്ന് കൊച്ചി അന്ത്രാരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന 222 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി.
ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറായതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 6.14നു വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് 7.29 ന് വിമാനം സുരക്ഷിതമായി കൊച്ചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
Content Highlights – Engine failure on Air Arabia flight, Landed safely in Cochi International Airport