ആലുവ പൊലീസ് ആസ്ഥാനത്തിനു മുന്നിലെ കടയില്‍ മോഷണം

ആലുവയിലെ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തിനു മുന്നിലെ റെഡിമെയ്ഡ് കടയില്‍ കവര്‍ച്ച. ഇന്നലെ അര്‍ദ്ധ രാത്രി ചില്ല് തകര്‍ത്ത് അകത്ത് കയറിയ കള്ളന് പ്രിന്ററടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്.
ഇന്നലെ അര്‍ദ്ധ രാത്രി 12. 30 യോടെ യാണ് മോഷണം നടന്നത്. ആലുവ പോലീസ് റൂറല്‍ ജില്ലാ ആസ്ഥാനത്തിന് തൊട്ടു മുന്നിലെ റെഡിമെയ്ഡ് കടയുടെ ചില്ല് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കൊടികുത്ത് മല എടപാടത്ത് ജെസി എന്നയാളുടെതാണ് സ്ഥാപനം. ഇയാളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി യില്‍ പതിഞ്ഞിട്ടുണ്ട്.
ഇവിടെ നിന്ന് പ്രിന്റര്‍ സ്കാനര്‍ തുണിത്തരങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു. കല്ല് ഉപയോഗിച്ച് ചില്ല് തകര്ക്കുന്നതിനിടയില് മോഷ്ടാവിന് പരിക്കേറ്റ് ചോര വാര്‍ന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് എസ്.പി ഓഫീസിന് മുന്നിലുള്ള ജോസ് എന്നയാളുടെ പെട്ടിക്കടയിലും മോഷണം നടന്നിരുന്നു. മോഷ്ടാവിനെ പിന്നിട് പൊലീസ് പിടികൂടി.
റോഡരികില്‍ തന്നെ സി.സി.ടി.വി കാമറയുണ്ടെങ്കിലും അത് മാസങ്ങളായി പ്രവര്‍ത്തനരഹിതമാണെന്നും വ്യാപാരികള്‍ പറയുന്നു.