നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസ്: പ്രതി ഷൈബിന് നിയമസഹായം നല്‍കിയിരുന്നത് മുന്‍ SI എന്ന് വെളിപ്പെടുത്തല്‍
ചികിത്സാ രഹസ്യത്തിനായി വൈദ്യരെ കൊലപ്പെടുത്തിയ കേസില്‍ വലിയ വെളിപ്പെടുത്തലുകള്‍. വൈദ്യരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മുമ്പ് നടന്ന പല സംഭവങ്ങളിലും നിയമോപദേശം നല്‍കിയത് മുന്‍ പൊലീസ് എസ് ഐ എന്ന് പ്രതി ഷൈബിന് അഷറഫ്. തനിക്ക് നിയമ സഹായം നല്‍കുന്നത് മുന്‍ എസ് ഐ ആണെന്ന് പ്രതി ഷൈബിന് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നിലമ്പൂരില്‍ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരന് തന്നെയാണ് പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഷൈബിനായി പോലീസില്‍ സ്വാധീനം ചേലത്തുന്നതും മുന്‍ എസ് ഐ ആയിരുന്നു.
പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ ഒന്നേകാല്‍ വര്‍ഷം തടങ്കലില്‍ പാര്‍പ്പിച്ച ശേഷം 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളിയെന്നാണു കേസ്. സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് ചികിത്സാരഹസ്യം ചോര്‍ത്തിയെടുക്കാനാണ് തടങ്കലില്‍ പാര്‍പ്പിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്.
ഏപ്രില്‍ 24ന് രാത്രി വീട് ആക്രമിച്ച് ഷൈബിനെ ബന്ദിയാക്കി 7 ലക്ഷം രൂപ കവര്‍ന്നെന്ന കേസില്‍ ഷൈബിന്റെ സഹായിയായ ബത്തേരി തങ്ങളത്ത് അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ശേഷിച്ച 6 പ്രതികളില്‍ 5 പേര് കഴിഞ്ഞ മാസം 29ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ജീവന് അപകടത്തിലാണെന്നും ഷൈബിനു വേണ്ടി കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഇവര്‍ നല്കിയ പെന്‍ഡ്രൈവില്‍ നിന്നാണ് ഷൈബിന്റെ വീട്ടില്‍ മൈസൂരു സ്വദേശിയെ തടവില്‍ പാര്‍പ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
Content Highlights: Ex police SI offered legal assistance to accused in Nilambur vaidyar murder case.