അച്ഛൻ്റെ അന്വേഷണം ഫലം കണ്ടു..
ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി
ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി . തിരുവനന്തപുരം സിജെഎം കോടതി ആണ് ജസ്ന തിരോധാന കേസ് തുടരന്വേഷണത്തിന് വിധിച്ചത് . കോടതിയുടെ ഈ വിധി പ്രതീക്ഷിച്ചതാണെന്ന് ആണ് ജെസ്നയുടെ പിതാവായ ജെയിംസ് ജോസഫ് പ്രതികരിച്ചത് . തുടരന്വേഷണം വേണമെന്ന് പറഞ്ഞപ്പോള്‍ കോടതി അത് അംഗീകരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധി സ്വാഗതാര്‍ഹമാണ്. അതില്‍ വളരെ സന്തോഷമുണ്ട്. തുടരന്വേഷണത്തിന് വേണ്ട സൂചനകള്‍ കൊടുത്തത് കൊണ്ടാണ് ഇപ്പോൾ അനുകൂലവിധി വന്നത്. ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകൾ ഒന്നും ഇല്ലായിരുന്നു . പ്രതിയേക്കുറിച്ച് ഉള്ള സൂചന ലഭിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.അന്വേഷണം വഴി തെറ്റിക്കാന്‍ നിരവധിയാളുകള്‍ ശ്രമിചിരുന്നു . ഇപ്പോഴും വഴി തെറ്റിക്കാന്‍ അവരുടെ ശ്രമങ്ങൾ തുടരുന്നുണ്ട് . നിരവധി ഊമക്കത്തുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ തന്നേക്കൊണ്ട് പറ്റാവുന്ന രീതിയില്‍ സഹായിക്കും. അന്വേഷണം ഫലം കണ്ടെത്തും എന്നാണ് വിശ്വാസം. അന്വേഷണത്തിന് ഒരു അവസാനം ഉണ്ടാകണം അതിനാണ് താന്‍ ശ്രമിക്കുന്നതെന്നും ജെയിംസ് പറഞ്ഞു. ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി. പിതാവ് നല്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിച്ചു. ഇവ രണ്ടും പരിശോധിച്ച ശേഷമാണ് തുടരന്വേഷണം വേണമെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.
ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ആണ് ജെയിംസ് കോടതിയില്‍ തടസ്സഹര്‍ജി സമര്‍പ്പിച്ചത് .
5 വർഷമായി പോലീസിനോ ,സിബിഐ ക്കോ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന വാദവുമായിട്ടു ആയിരുന്നു ജെയിംസ് ജോസഫ് കോടതിയെ സമീപിച്ചിരുന്നത്. പോലീസും സിബിഐ യും ഏറ്റവും വിപുലമായി അന്വേഷണം നടത്തിയ കേസാണ് ജെസ്നയുടെ തിരോധാന കേസ്. 191 രാജ്യങ്ങളിൽ ആയിരുന്നു ജെസ്നയ്ക്കു വേണ്ടി പോലീസ് യെല്ലോ നോട്ടീസ് അയച്ചത് , ഒപ്പം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജൻസികൾ അന്വേഷിച്ച കേസ് ആണ് ജസ്ന തിരോധാനം. മാത്രമല്ല ഇത് കൂടാതെ രാജ്യവ്യാപകമായാ പരിശോധനകൾ, സൈബർ അന്വേഷണം , പക്ഷെ ഇതൊന്നും യാതൊരു ഗുണവും കേസിനു ഉണ്ടാക്കിയില്ല . അഞ്ച് വർഷങ്ങൾക്കിപ്പുറവും ജെസ്ന മരിയ ജയിംസ് എവിടെയാണെന്ന് ആർക്കും അറിയില്ല . ഈ അവസ്ഥയിൽ മുന്നോട്ട് പോകുന്ന കേസിനാണ് ഇപ്പൊ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത് . സിബിഐ ക്കു പോലും കണ്ടെത്താൻ കഴിയാത്ത തെളിവുകൾ ജസ്നയുടെ പിതാവായ ജെയിംസ് ജോസഫ് കോടതിയിൽ ഹാജരാക്കിയത് . ഇത് ഫലം കാണുകയും ചെയ്തു .
ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ലെന്നും . മറ്റൊരു സുഹൃത്താണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും . ഇതിന്റെ തെളിവു കോടതിക്കു കൈമാറിയെന്നും ജെയിംസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണു തന്റെ നേതൃത്വത്തിൽ ഒരു സംഘം സമാന്തര അന്വേഷണം നടത്തിയത്. തുടർന്നാണു പുതിയ തെളിവു ഹാജരാക്കിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നു സിബിഐ കോടതിയെ അറിയിച്ചതെന്നും ജസ്നയുടെ പിതാവായ ജെയിംസ് ജോസഫ് നേരത്തെ പറഞ്ഞിരുന്നത്