നിയമവിരുദ്ധ മത്സ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇനി പൂട്ടുവീഴും; മുന്നറിയിപ്പുമായി സജി ചെറിയാന്
നിയമ വിരുദ്ധമായ രീതിയില്‍ മത്സ്യ ബന്ധത്തില്‍ ഏര്പ്പെടുന്നവക്ക് പൂട്ടുവീഴുന്നു. കേരള തീരക്കടലില്‍ അനധികൃതമായ രീതിയില്‍ മത്സ്യ ബന്ധത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരെയും യാനങ്ങള്‍ക്കെതിരെയും, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു.
ഇതിന്റെ ഭാഗമായി കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെ എം എഫ് ആര് കാലോചിതമായി പരിഷ്കരിക്കുകയും പുതിയ ചട്ടങ്ങള്‍ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ നിയമം അനുസരിച്ച് നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കള്‍, വിഷം, മറ്റ് മാരകമായ രാസവസ്തുക്കള്‍, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളള മത്സ്യബന്ധനവും, തെങ്ങിന്റെ ക്ലാഞ്ഞില്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.
Content Highlights – Saji Cheriyan, Illegal Fishing