കർദിനാൾ ജോർജ് ആലഞ്ചേരിയെ ഇ.ഡി ചോദ്യം ചെയ്യും
Posted On June 25, 2023
0
214 Views
സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്റ് ഡിറക്ട്രേറ്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടിന്റെ രേഖകൾ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പുറമേ നിലവിലെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ
ചുമതലയുളള ഒരു വൈദികൻ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരിൽ നിന്നും വിവരങ്ങൾ തേടും.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024