കെ റെയിലിന് കല്ലിടുന്നതിൽ നിന്ന് പിന്നാക്കം പോയിട്ടില്ല; നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജൻ
കെ റെയിലിന് കല്ലിടുന്നതിൽ നിന്ന് സർക്കാർ പിന്നാക്കം പോയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. നിലവിൽ തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് ജിയോ ടാഗ് സംവിധാനം നടപ്പിലാക്കുമെന്നാണ് കെ റെയിൽ നിർദേശിച്ചത്.അല്ലാത്ത സ്ഥലങ്ങളിൽ കല്ലിടൽ തുടരുമെന്നും മന്ത്രി പറഞ്ഞു. സാമൂഹികാഘാത പഠനത്തിന് വേഗം കൂട്ടാനാണ് കെ റെയിൽ മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. അതിൽ ആദ്യത്തേത് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടണം എന്നതാണ്.
രണ്ടാമത്തേതാണ് കെട്ടിടത്തിലോ പാലത്തിലോ മറ്റോ മാർക്ക് ചെയ്ത് പോവണമെന്നത് മൂന്നാമത്തെ നിർദേശമാണ് ജിയോ ടാഗ് സംവിധാനം വേണമെന്നത്. ഈ മൂന്ന് സംവിധാനങ്ങളിൽ ഏതെങ്കിലും ഒരു തരത്തിൽ അതിരടയാളം രേഖപ്പെടുത്തി സാമൂഹിക ആഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് നൽകിയതെന്നും മന്ത്രി വിശദീകരിച്ചു.
സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയപരിധി അവസാനിച്ചതിനാൽ നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യമാണ് ഈ പുതിയ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്. കെ റെയിൽ മുന്നോട്ടു വെച്ച ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള നിർദേശങ്ങളാണ് സർക്കാർ ഉത്തരവിലൂടെ പുറത്തിറക്കിയത്.
Content Highlight – Government has not backed down from throwing stones at K Rail.